A Malayalam Helpline

Sunday, April 19, 2009

മലയാളത്തിലെ രണ്ടു `ന' വുകള്‍

ഞാന്‍ ഈ പോസ്റ്റിങ്ങ്‌ ആദ്യാക്ഷരിയാലാണു ചേര്‍ക്കേണ്ടത് , ഈ ബ്ലോഗില്‍ തന്നെയുള്ള എന്റെ അനൌണ്‍സ്മെന്റ് പ്രകാരം. പക്ഷെ അതില്‍ എനിക്ക് കമന്റ് ഇടാനേ അനുവാദമുള്ളു. കമന്റ് പേജില്‍ ഫോണ്ട് ഇല്ല. എനിക്ക് ഫോണ്ട് ഇല്ലാതെ ഇതെഴുതുവാന്‍ സാധിക്കില്ല. അതിനാല്‍ ഇവിടെ ചേര്‍ത്തിട്ടു
സിബു, ഷിബു കൂട്ടുകാരെ ഈ-മെയില് വഴി അറിയിക്കാം. അവര്‍ക്കേ ഇവിടെ പറയുന്ന കാര്യം പൂര്‍ത്തിയാക്കാന്‍ സാധിക്കുള്ളൂ.
ഇനി വിഷയത്തിലേക്ക് ഇറങ്ങാം:
മലയാളത്തില്‍ രണ്ടു `ന' വുകള്‍ ഉള്ളത് എല്ലാരും അറിയുമല്ലോ.
(൧) ഇന്നലെ, തന്നില്ല, വന്നു, ഒന്നുമേ എന്ന വാക്കുകളിലെ `ന്ന' വിന്റെ ഉച്ചാരണം പോലെ.
(൨) പൊന്നോണം, പിന്നെ കാണാം, നിന്നെ, എന്തിന്നു എന്ന വാക്കുകളിലെ `ന്ന'വിനെ പോലെ.
ഇതില്‍ ആദ്യത്തേത് തടിച്ച `ന' വെന്നും രണ്ടാമത്തേത് മെലിഞ്ഞ അല്ലെങ്ങില്‍ സാധാരണ `ന' വെന്നും തല്‍കാലം പറഞ്ഞു കൊള്ളാം . ഇതിനെ ലിപിയില്‍ സോചിപ്പിക്കുന്നതാണ് എന്റെ ഉദ്ദേശ്യം.
അതിന്നായി ഞാന്‍ ക്രമേണ ബോള്‍ഡ് ന വും സാധാരണ ന വും ഉപയോഗിക്കട്ടെ. എന്നാല്‍ മുകളിലത്തെ (൧)-മ (൨)-മ വാക്കുകള്‍ താഴെ കാണും പോലെ ആവും.
(൧)' ഇ nnലെ, ത nnഇല്ല, വnnഉ , ഓ nnഉമേ ഇ nnഎല്ലാം.
(൨)' പൊന്നോണം, പിന്നെ കാണാം, നിന്നെ, എന്തിന്നു
ഇതിലെ ബോള്‍ഡ് ന ഇന്ഗ്ലിഷില്‍ തന്നെ ഉള്ളതിന്നു കാരണം അതിന്നു ശെരിയായ ഒരു മലയാള ലിപി കൊടുത്തിട്ടില്ലെന്നും ഈ ലിപി യുടെ liaison ( അതായത് മറ്റു അക്ഷരങ്ങലോടെ എങ്ങിനെ
ചേരേണമെന്നു ഉള്ള വിധികള്‍ ) തീര്ചയാക്കിയിട്ടില്ലെന്നതുമ് ആണ്. ആദ്യാക്ഷരി എക്സ്പോര്‍ട്ട് ചെയ്യുന്നത് യൂണികോഡ് UTF- 8 ആയതുകൊണ്ട് ഈ ലിപിക്കു ഇതുവരെ അസൈന്‍ ചെയ്യാത്ത ഒരു ഫോണ്ട് അസൈന്‍ ചെയ്യുകയും മറ്റും വേണം . ഈ കാര്യമാണ് ഞാന്‍ ആദ്യാക്ഷരിയുറെ നിര്മാതാകള്‍ക്കും സഹായികള്‍ക്കും സമര്‍പ്പിക്കുന്നത്.
ഇതു സംബന്ധമായ പലേ രസകരമായ സംഭവങ്ങളും മറ്റും പറയാനുണ്ട്. അതിന്നു ഇപ്പോള്‍ സമയവും ഇല്ല; ഈ ഗൂഗിള്‍ ട്രന്‍സ്ളിറെരെടോര്‍ ഉപയോഗിച്ചു എഴുതുന്നതും വളരെ കഷ്ടമായിരിക്കുന്നു.
വരമൊഴി ലിപിയില്‍ ഈ മാറ്റങ്ങള്‍ വരുത്തിയ ശേഷം ആവാം.

6 comments:

Cibu C J (സിബു) said...

യുണീക്കോഡിൽ ഈ അക്ഷരത്തെ ചേർക്കാനുള്ള പ്രോസസ് തുടങ്ങിക്കഴിഞ്ഞിറ്റുണ്ട്. പക്ഷെ, തൽക്കാലം വലിയ പുഷ് ഇല്ലാത്തതിനാൽ മുടങ്ങിക്കിടക്കുകയാണ്‌. പിന്നെ, മലയാളത്തെ 'നന്നാക്കാൻ' യുണിക്കോഡിനെക്കോണ്ടാവില്ല. പ്രയോഗത്തിൽ ഉള്ള അല്ലെങ്കിൽ ഉണ്ടായിരുന്ന അക്ഷരങ്ങൾ മാത്രമേ യുണീക്കോഡിലിടാൻ പറ്റൂ. വേണമെന്ന്‌ നമുക്കാഗ്രഹമുണ്ട് എന്നതുകൊണ്ട് അതില്ലിടാൻ പറ്റില്ലെന്നർത്ഥം. ഇപ്പോൾ 'nna' എന്നാ ഒരക്ഷരമുള്ളത്‌ എ.ആർ.ആർ.-ന്റെ പുസ്തകങ്ങളിലും മറ്റും ഭാഷാശാസ്ത്രകാര്യങ്ങൾ വിവരിക്കാനാണ്‌.

ഈ പോസ്റ്റ് ആദ്യാക്ഷരിയിലാണ്‌ ചേർക്കേണ്ടത്‌ എന്നുമാത്രം പറഞ്ഞത്‌ മനസ്സിലായില്ല.

partha said...

Is this nna used by ARR corresponding to the 'thick" na I mentioned in my write up? Then why can't we give currency to it. That is make it popular. Is it possible to use bold font in postings and comments? Then we have only to assign a slot in Unicode for this. The liaison will be same as for the thin na.
The most popular test sentence to see whether a person knows the correct use of these two pronunciations is (I hope many have heard it) "nalla naaya nalla veLLam nakki nakki kutichu" { I wish I could write this in Malayalam here; then only its full force will come out; But I don't know how to}. I confess I don't know for certain what exactly is the pronunciation. This improvement will help at least the so-called "Palghat Iyers" like me to pronounce MalataLam better. But I think there are others too who do not know it properly. Why go so far? Is it nnaayar or naayar? I asked a
Nayar research scholar in IIT, Madras where I was teaching, which of these he was. He said " Saar, I don't know". All this to plead that don't give up the reform if it is possible. I wish I could be of some help.

partha said...

Oh! I forgot the last bit.
To my knowledge Aadyaakshari is the most elaborate and popular blog in malayalam and so Malayalam postings are better posted there so that lot of people can see.

Appu Adyakshari said...

മാഷേ, ആദ്യാക്ഷരി മലയാളത്തിലെ ഏറ്റവും പോപ്പുലര്‍ ബ്ലോഗ് ഒന്നുമല്ല:-) കുറേ നവാഗതര്‍ റെഫറന്‍സിനായി അതുവഴിവരുന്നുണ്ട് എന്നുമാത്രം. താങ്കള്‍ക്കു പറയുവാനുള്ള കാര്യങ്ങള്‍ ഈ ബ്ലോഗില്‍ പറഞ്ഞാലും, ചര്‍ച്ചചെയ്യുവാന്‍ താല്പര്യമുള്ള ആളുകള്‍ ഇവിടെത്തന്നെ വന്നുകൊള്ളും.

ഇനി വിഷയത്തെപ്പറ്റി: മലയാളത്തില്‍ ഉപയോഗത്തിലില്ലാത്ത ഒരു പുതിയ ലിപിരൂപം, യൂണിക്കോഡ് ഒരു ഫോണ്ട് അസൈന്‍ ചെയ്തതുകൊണ്ടുമാത്രം പ്രയോഗത്തില്‍ വരുമോ? എങ്കിലും നമുക്ക് കാത്തിരിക്കാം.

- ഷിബു (അപ്പു)

partha said...

ശരി, അങ്ങിനെ തന്നെ ആയ്ക്കോട്ടേ . ഇത് ഇവിടെ ഇരുന്നോട്ടെ. ഞാന്‍ എന്റെ ചില പേര്‍സണല്‍ പ്രോബ്ലെംസ് ( എമ്പ്ടി ഫോണ്ട് ബോക്സെസ് മുതലായവയെ പറ്റി ) അനുചിതമായി ഇവിടെ പറഞ്ഞു നിങ്ങളെ ബു ദ്ധിമുട്ടിച്ചതിന്നു ക്ഷമിക്കണം. ഞാന്‍ ആദ്യാക്ഷരി തുറന്നു വെച്ചു, എന്റെ ബ്ലോഗും തുറന്നു വെച്ച്, ആദ്യാക്ഷരിയില്‍ ചേര്‍ക്കുന്നു എന്ന് വിചാരിച്ചുകൊണ്ട് എഴുതുന്നതായിരുന്നു. ഒരേ കണ്ഫ്യുഷന്‍ ആയിപ്പോയി. പൊറുക്കണം.

partha said...

ഞാന്‍ പറഞ്ഞ എമ്പ്ടി ഫോണ്ട് എല്ലാം ഗൂഗിള്‍ ഇപ്പോള്‍ സരിയാക്കിയിട്ടുണ്ട് . മാത്രമല്ല ചില പുതിയ ഐകൊന്സും ചേര്ത്തിട്ടുണ്ട്.